Tuesday, November 16, 2010

Lavannya..



തമിഴ്തുടിക്കുന്ന നറുചോലത്തിന്‍ -
മാറാത്തോരുടയാടായണിഞ്ഞവളേ...
നിന്‍റെ തിരുനെറ്റിയിലെ ഇനിയും -
മായത്തോരാ ശൈവവിഭൂതി...
നോക്കിലെ അളവോഴിയാത്ത - 
തമോഗര്‍ത്ത ഗോളങ്ങള്‍ ...
സഹ്യാദ്രിയിലെ കാട്ടുചോലപോല്‍ -
ആര്ദ്രമായോഴുകുന്ന നിന്‍റെ കണ്പുരികങ്ങള്‍ ...
നൃത്തം വയ്ക്കുന്ന നയന മയൂരത്തിന്റെ -
പീലികള്‍.. ആഹാ എന്തൊരു വശ്യത ...
ഏതോ ദേവ ശില്പ്പിതന്‍ മാസ്മര - 
കരങ്ങളാല്‍  ജാതരൂപതേ...
നിന്റേതു ഉരുകിയോലിക്കാത്ത - 
ഹിമാദ്രിയുടെ ലാവണ്യം ...


നീയല്ലു ആ രുദ്രമൂര്‍ത്തിക്ക്കായ് -
പര്‍ണങ്ങള്‍ ഭുജിച്ചത് ...
നിന്‍റെ നറു നൂലിഴയും മധ്യാംഗം..
ക്ഷീരമുതിര്‍ക്കുന്ന , കാട്ടുനീര്‍ച്ചാല്‍..
പൈതൃകമായ .. ഹിമശൈലങ്ങള്‍..
നിമ്നോമ്ന്നതങ്ങള്‍... 
ചടുലമെങ്ങിലും  ലാസ്സ്യമാം -
അംഗതരംഗങ്ങള്‍ ...

ഹേ.. കാളിദാസാ  മഹാഗുരോ.. 
ഓര്‍ക്കുന്നു നിന്നെ ഒരിക്കല്‍ക്കൂടി ..
ഭജിക്കുന്നു ഞാനീ ഹിമപുത്രിയെ, പ്രകൃതിയ ..
 എന്നിലുടഞ്ഞ് അലിയുന്ന , ശക്തിയെ .. 
സുഖാസ്ത്രമെയ്യുന്ന മനുഷ്യ ബിംബ ത്തെ ...