Tuesday, November 16, 2010

Lavannya..



തമിഴ്തുടിക്കുന്ന നറുചോലത്തിന്‍ -
മാറാത്തോരുടയാടായണിഞ്ഞവളേ...
നിന്‍റെ തിരുനെറ്റിയിലെ ഇനിയും -
മായത്തോരാ ശൈവവിഭൂതി...
നോക്കിലെ അളവോഴിയാത്ത - 
തമോഗര്‍ത്ത ഗോളങ്ങള്‍ ...
സഹ്യാദ്രിയിലെ കാട്ടുചോലപോല്‍ -
ആര്ദ്രമായോഴുകുന്ന നിന്‍റെ കണ്പുരികങ്ങള്‍ ...
നൃത്തം വയ്ക്കുന്ന നയന മയൂരത്തിന്റെ -
പീലികള്‍.. ആഹാ എന്തൊരു വശ്യത ...
ഏതോ ദേവ ശില്പ്പിതന്‍ മാസ്മര - 
കരങ്ങളാല്‍  ജാതരൂപതേ...
നിന്റേതു ഉരുകിയോലിക്കാത്ത - 
ഹിമാദ്രിയുടെ ലാവണ്യം ...


നീയല്ലു ആ രുദ്രമൂര്‍ത്തിക്ക്കായ് -
പര്‍ണങ്ങള്‍ ഭുജിച്ചത് ...
നിന്‍റെ നറു നൂലിഴയും മധ്യാംഗം..
ക്ഷീരമുതിര്‍ക്കുന്ന , കാട്ടുനീര്‍ച്ചാല്‍..
പൈതൃകമായ .. ഹിമശൈലങ്ങള്‍..
നിമ്നോമ്ന്നതങ്ങള്‍... 
ചടുലമെങ്ങിലും  ലാസ്സ്യമാം -
അംഗതരംഗങ്ങള്‍ ...

ഹേ.. കാളിദാസാ  മഹാഗുരോ.. 
ഓര്‍ക്കുന്നു നിന്നെ ഒരിക്കല്‍ക്കൂടി ..
ഭജിക്കുന്നു ഞാനീ ഹിമപുത്രിയെ, പ്രകൃതിയ ..
 എന്നിലുടഞ്ഞ് അലിയുന്ന , ശക്തിയെ .. 
സുഖാസ്ത്രമെയ്യുന്ന മനുഷ്യ ബിംബ ത്തെ ...

Saturday, January 23, 2010

My Intellectual Poem :- അമ്മ മലയാളമേ ക്ഷമിക്കൂ ..[ sorry for bit mistakes in Malayalam typed letters . ]


  





എന്‍റെ ബൌദ്ധിക കവിത


സ്റ്റാര്‍ട്ട്‌ ക്യാമറ :

                      പ്രൌ ഗംഭീരമായ വാക്കുകള്‍ 
                      മര്‍മ്മപ്രധാനങ്ങളില്‍ ചമല്‍ക്കാരം
                      വ്യാകരണ ശുദ്ധി ഒഴിവാക്കേണ്ട 
                      ഒരു ഫ്ലാഷ് ബാക്ക് രൂപത്തില്‍ -
                      അവതരിപ്പിക്കാം ...;
                സാമൂഹിക വിമര്‍ശനം -
                      മറക്കരുത് ;
                      ദ്വയാര്‍ത്ഥ പ്രയോഗം -
                     പുട്ടില്‍ തേങ്ങ ഇടും പോലെ ;
                      പ്രാസം കൂടി ഉണ്ടെങ്കില്‍ -
                     കെങ്കേമം ആയിരിക്കും ;
 ആക്ഷന്‍ : 
                    എന്ത് വിഷയം എടുക്കാം ? !!
                    രാഷ്ട്രീയം ... വേണ്ട ..
                    ആഴ്ചപ്പതിപ്പില്‍ പതിവാണ് ;
                    പരിസ്ഥിതി മലിനീകരണം ..
                    അയ്യേ .. പഴഞ്ചനാണ് ;
                    അമ്മ  അച്ഛന്‍ ഗുരു ..
                    പ്രണയം... സാഹോദര്യം 
                    ആവര്‍ത്തനമായിരിക്കും ;
                    രാജ്യസ്നേഹം  .., തീവ്രവാദം 
                    ഓ .. 26/11 നു ശേഷം കാര്യമായി 
                    ഒന്നും ഉണ്ടായില്ലല്ലോ ;
                    കര്‍ണന്‍, സീത, ദ്രൗപതി, രാവണന്‍..
                    അതൊക്കെ ആവര്‍ത്തനമായി തോന്നും ;
                    മൊബൈല്‍,എസ് എം എസ്,കമ്പ്യൂട്ടര്‍ 
               ഞാന്‍ എന്തെഴുതാനാണ് അതെപ്പറ്റി !! ;
കട്ട്   : 
                 വാക്കുകളും ആശയങ്ങളും 
                 അപ്പിയിടും പോലെ -
                 മര്‍ദ്ദത്തിലാഴ്ത്തിയിട്ടും  
                 കവിത വന്നില്ല ;
                
                അവള്‍ ബുദ്ധിയുടെതല്ല , മറിച്ച് -
                ഹൃദയത്തിന്‍റെയും ആത്മവിന്‍റെയും -
                മകളെന്ന് ഞാന്‍ തിരിച്ചറിയുംപോലെ..
                കാലം ഓര്‍മ്മപ്പെടുത്തും പോലെ ;


Wednesday, January 13, 2010

It was the encryption deliverd to that Honarable Princess, Noor Jahaan; there I saw the sword glitters with sharpen Mohabath; Writton on the ice-cold night of a December 2006

Time Travel 
വേര്‍പാടിന്റെ തമ്പുരുവില്‍ ..


മീട്ടപ്പെടുന്ന രാഗമേതെന്നു എനിക്കറിയില്ല 
ഹൃദയം ചെങ്കനലായെരിയുമ്പോള്‍ - 
ഏതു നനവിനെ ഞാന്‍ തിരയേണ്ടു ..;


ഉരുകിയ ശിശിരത്തിന്റെ - 
 ഇനിയുമുരുകാത്ത മഞ്ഞുതുള്ളികള്‍ 
എന്നെ ദുര്‍ബലപ്പെടുത്തുന്നു...;


ദൂരമിനിയുമേറെയുള്ള വസന്തപ്പൂമ്പുലര്‍ വേളെ ..
മെയ്‌ മാസമേ ...
ദ്രുമം നിന്നെ നെഞ്ചോടു ചേര്‍ക്കാന്‍ - 
ഞാന്‍ ഏറെ കൊതിക്കുന്നു..;


എന്‍റെ ഉപ്പു മാഞ്ഞ കണ്ണുനീര്‍ത്തുള്ളി  - നൊമ്പരം ;
 പൊറുക്കൂ  ആര്‍ദ്രയാം അബലയാം പ്രണയമേ ..
കാലത്തിന്‍റെ ഘടികാരം , അതെവിടെയെന്നോ 
എങ്ങിനെയെന്നോ .. എനിക്കറിവീലാ..;

Friday, December 4, 2009

വളപ്പൊട്ടുകള്‍ : in the graceful memory of ma old friend Jijishma Valsan ,when we connected togather , after a long Elevean years...

പ്പൊട്ടുള്‍ .  
വളപ്പോട്ടുകളെ ഞാന്‍എന്നും സ്നേഹിച്ചിരുന്നു ..
ആരെയും കാണിക്കാതെ ഞാനതെന്നില്‍ഒളിച്ചു വച്ചു..;
കാലം ര്‍മകള്‍ക്കും മീതെ മറഞ്ഞപ്പോള്‍ 
അവ ഓരോന്ന്നായ് ഹൃദയതിലലിഞ്ഞു ...
പിനീട്  കുപ്പിവളകളെ ഞാന്‍കണ്ടതേയില്ല;
പല ര്‍ണ്ണങ്ങള്‍‍ , പല 'കൂടിയ 'കൂടകള്‍നോക്കി
ആരോ പറഞ്ഞിരുന്നു .. 'പ്ലാസ്റ്റിക്വളകള്‍‍'
അപ്പോള്‍ മരവിപ്പായിരുന്നു,  വളകളെ ഭയമെന്നായി ..;

ഒടുവിലെന്നോ ഇടനെഞ്ചില്‍ഒരു എരിവ് .. -
കുമിഞ്ഞിറങ്ങിയപ്പോള്‍ , ഹൃദയത്തില്‍ പാതി -
അലിഞ്ഞ്  അലിയാതെ , ഉടഞ്ഞ്  ഉടയാതെ 
ഒരു ചുവന്ന വളപ്പൊട്ട്ഞാന്‍ കണ്ടു ...
അത്  പ്ലാസ്ടിക്കായിരുന്നില്ല .. !!!
മുടി രണ്ടായി ചീകിമിനുക്കിയിരുന്നു ...
 കൈകളില്‍ നേര്ത്ത രോമങ്ങളുണ്ടായിരുന്നു ... 
കാലില്താളം പിടിച്ചിരുന്നു ....
അതിന്‍റെ ചുണ്ടില്‍പൂതപ്പാട്ടുണ്ടായിരുന്നു .. !!!!