എന്‍റെ ബൌദ്ധിക കവിത
ദ്വയാര്‍ത്ഥ പ്രയോഗം -
പുട്ടില്‍ തേങ്ങ ഇടും പോലെ ;
പ്രാസം കൂടി ഉണ്ടെങ്കില്‍ -
കെങ്കേമം ആയിരിക്കും ;
ആക്ഷന്‍ :
എന്ത് വിഷയം എടുക്കാം ? !!
രാഷ്ട്രീയം ... വേണ്ട ..
ആഴ്ചപ്പതിപ്പില്‍ പതിവാണ് ;
പരിസ്ഥിതി മലിനീകരണം ..
അയ്യേ .. പഴഞ്ചനാണ് ;
അമ്മ അച്ഛന്‍ ഗുരു ..
പ്രണയം... സാഹോദര്യം
ആവര്‍ത്തനമായിരിക്കും ;
രാജ്യസ്നേഹം .., തീവ്രവാദം
ഓ .. 26/11 നു ശേഷം കാര്യമായി
ഒന്നും ഉണ്ടായില്ലല്ലോ ;
കര്‍ണന്‍, സീത, ദ്രൗപതി, രാവണന്‍..
അതൊക്കെ ആവര്‍ത്തനമായി തോന്നും ;
മൊബൈല്‍,എസ് എം എസ്,കമ്പ്യൂട്ടര്‍
ഞാന്‍ എന്തെഴുതാനാണ് അതെപ്പറ്റി !! ;
കട്ട് :
വാക്കുകളും ആശയങ്ങളും
അപ്പിയിടും പോലെ -
മര്‍ദ്ദത്തിലാഴ്ത്തിയിട്ടും
കവിത വന്നില്ല ;
അവള്‍ ബുദ്ധിയുടെതല്ല , മറിച്ച് -
ഹൃദയത്തിന്‍റെയും ആത്മവിന്‍റെയും -
മകളെന്ന് ഞാന്‍ തിരിച്ചറിയുംപോലെ..
കാലം ഓര്‍മ്മപ്പെടുത്തും പോലെ ;
No comments:
Post a Comment